“അമ്മേ.....
ആകാശത്തിന്റെ കുഞ്ഞുങ്ങളാണോ മേഘങ്ങള്‍....”
എന്റെ മകന്‍..
മൂന്നു വയസ്സുകാരന്‍...
ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു....
ഏഫോറാപ്പിള്‍ ചൊല്ലി...
ഒരു ലക്ഷംവരെയെണ്ണി
ഡിസിപ്ളിനില്‍ വളരേണ്ടവന്‍
വഴി തെറ്റി തുടങ്ങിയിരിക്കുന്നു....
“അമ്മേ.....
ആകാശം പിഴിഞ്ഞാണോ മഴയുണ്ടായത്...”
ഇല്ല..
അച്ചടക്കമുണ്ടാകാന്‍,
ഞാനവനെ...
ഒരു ബോര്‍ഡിങ് സ്കൂളില്‍ ചേര്‍ത്തു........
കൊള്ളാം.. കോൺവെന്റ് എന്താ അത്ര മോശമാണൊ..?.. :)
മറുപടിഇല്ലാതാക്കൂഅതെ ഇന്ന് ഏറ്റവും നല്ല (?) അച്ചടക്കം കോണ്‍ വെന്റിലാ മിണ്ടാന്‍ പറ്റൂല സിലബസ്സില്‍ ഉള്ളത് മാത്രം പറയാം
മറുപടിഇല്ലാതാക്കൂ