2011, ജൂലൈ 9, ശനിയാഴ്‌ച

സ്കൂളില്ലെങ്കിലെന്താ സുഖം.....

സ്കൂളില്ലെങ്കിലെന്താ സുഖം.....
ഇവിടെ വെറുതേ ഇരുന്ന്
സ്വപ്നം കണ്ട്....
കുത്തി വരച്ച്
ഗോട്ടി കളിച്ച്
മാങ്ങ പെറുക്കി
വട്ടുരുട്ടി.....

ചെവി പൊന്നാവില്ല
ബഞ്ചില്‍ കയറണ്ട
ചുണ്ടനങ്ങിയതിനടി വാങ്ങണ്ട
എഴുതിയെഴുതി കൈ കുഴയണ്ട
സ്കുളില്ലെങ്കിലെന്താ സുഖം....

"അമ്മേ...
പ്രാര്‍ഥിച്ചാല്‍
സ്കൂള് പൊളിഞ്ഞ് വീഴുമോ....."

3 അഭിപ്രായങ്ങൾ:

  1. പഠിക്കുമ്പോള്‍ ഇങ്ങനെ ഒക്കെ ഓരോ മോഹങ്ങള്‍ ഉണ്ടായിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. എങ്കില്‍ ഞാന്‍ പഠിച്ച സ്കൂള്‍ ഒന്നും കാണില്ലായിരുന്നു

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2012, നവംബർ 3 11:02:00 AM IST

    Njan padikkunna kuttikalathu valiya mazha varaname ennairunnu prathana... Mazha vannal pinne schoolinullil kaliyum attahasavum thanne... Samayathinumunpe thanne veettinum pokam... He he..

    മറുപടിഇല്ലാതാക്കൂ