2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

എന്റെ വലിയ പിഴ

മലയാളം..
പറഞ്ഞാല്‍ പിഴ-
യറിഞ്ഞാല്‍ പിഴ-
യനുഭവിച്ചാല്‍ പിഴ

കരയരുതൊരു കുയില്‍പോലു-
മീ മലയാളക്കരയിലിനി
കരഞ്ഞാല്‍ പിഴയടിച്ച്
കടത്തിടും മനസ്സിനപ്പുറം

തായ് വേരറുത്തും
തള്ളയെത്തല്ലിയും
നേടണമുയരണം
കലികാലമല്ലേ...

പിഴച്ചതാര്‍ക്ക്..
പിഴയടിക്കും മനസ്സുകള്‍ക്കോ
നിന്നു പിഴയ്കും മലയാളിക്കോ
പിടഞ്ഞു തീരുമീ
മലയാളത്തിനോ..?

15 അഭിപ്രായങ്ങൾ:

  1. കവിത പറയുന്നത് കാലിക സത്യങ്ങള്‍ ..:)

    മറുപടിഇല്ലാതാക്കൂ
  2. രമേശേട്ടന്‍ വഴിയാണ് ഇങ്ങോട്ട് വന്നത്..കാലിക പ്രാധാന്യമുള്ള കവിത. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  3. "തായ് വേരറുത്തും
    തള്ളയെത്തല്ലിയും
    നേടണമുയരണം
    കലികാലമല്ലേ..."
    പ്രസക്തമായ വരികള്‍.

    മറുപടിഇല്ലാതാക്കൂ
  4. സ്വന്തം ഭാഷയുടെ നന്മയും ...
    മനസ്സിന്റ്റെ തേങ്ങലുകളും ...
    മാതൃത്വത്തിന്റ്റെ സ്നേഹവും ...
    വിസ്മരിക്കപ്പെടുന്ന ഈ കാലത്ത് ...
    സത്യം വെളിപ്പെടുത്തുന്ന ഒരു നല്ല കവിത ...

    മറുപടിഇല്ലാതാക്കൂ
  5. മലയാളം..
    പറഞ്ഞാല്‍ പിഴ-
    യറിഞ്ഞാല്‍ പിഴ-
    യനുഭവിച്ചാല്‍ പിഴ
    വരികള്‍ ഇഷ്ടായി ...

    അടുത്ത് പത്രങ്ങളില്‍ കണ്ട വാര്‍ത്ത ...
    അതെ വിദ്യാലയത്തിലെ ഒരു പൂര്‍വാ വിദ്യാര്‍ഥി...((
    drishya

    മറുപടിഇല്ലാതാക്കൂ
  6. തായ് വേരറുത്തും
    തള്ളയെത്തല്ലിയും
    നേടണമുയരണം
    കലികാലമല്ലേ..!
    ...പിഴച്ചതാര്‍ക്ക്..??
    കവിത നന്നായി മാഷേ..!
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
    ആശംസകളോടെ.....

    മറുപടിഇല്ലാതാക്കൂ
  7. ഇന്നത്തെ വിദ്യാ‍‌ആഭാസത്തിന്റെ നേര്‍ചിത്രം

    മറുപടിഇല്ലാതാക്കൂ
  8. തായ് വേരറുത്തും
    തള്ളയെത്തല്ലിയും
    നേടണമുയരണം
    കലികാലമല്ലേ...

    സത്യം ......കാലത്തിന്റെ നേര്‍ചിത്രം

    മറുപടിഇല്ലാതാക്കൂ
  9. nivarthiyillathe ottum nivarthiyillathe jeevikkan niv arthiyillathe avasanam njanum malayalam padhikkan thudangi.... ini thallaye thallendi varumo enthbo

    മറുപടിഇല്ലാതാക്കൂ
  10. sorry ketto.......english padhikkan thudangi ennanu uddesichathu....malayalam ennu marippoyi

    മറുപടിഇല്ലാതാക്കൂ
  11. sorry ketto.......english padhikkan thudangi ennanu uddesichathu....malayalam ennu marippoyi

    മറുപടിഇല്ലാതാക്കൂ
  12. nivarthiyillathe ottum nivarthiyillathe jeevikkan niv arthiyillathe avasanam njanum malayalam padhikkan thudangi.... ini thallaye thallendi varumo enthbo

    മറുപടിഇല്ലാതാക്കൂ
  13. nannaayittundu . kooduthal ezhuthuka. athu pole post cheyyuka. all the best

    മറുപടിഇല്ലാതാക്കൂ