2010, നവംബർ 20, ശനിയാഴ്‌ച

കൊളാഷ്

മുകളിലൊരരിപ്രാവ്
ഒപ്പമൊരൊലിവില....
അടിയിലൊരു മരുഭൂമി
നടുക്കൊരെല്ലുന്തിയകുട്ടി
പാറ്റേണ്‍ ടാങ്ക്...പാമ്പ്
............
ഒഴിവുള്ളിടത്തൊക്കെ
അതുമിതുമൊട്ടിച്ചു ചേര്‍ത്ത്
അവരൊരു കൊളാഷുണ്ടാക്കി....
ലോകസമാധാനം.....

2010, നവംബർ 9, ചൊവ്വാഴ്ച

അച്ചടക്കം

“അമ്മേ.....
ആകാശത്തിന്റെ കുഞ്ഞുങ്ങളാണോ മേഘങ്ങള്‍....”
എന്റെ മകന്‍..
മൂന്നു വയസ്സുകാരന്‍...
ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു....
ഏഫോറാപ്പിള്‍ ചൊല്ലി...
ഒരു ലക്ഷംവരെയെണ്ണി
ഡിസിപ്ളിനില്‍ വളരേണ്ടവന്‍
വഴി തെറ്റി തുടങ്ങിയിരിക്കുന്നു....
“അമ്മേ.....
ആകാശം പിഴിഞ്ഞാണോ മഴയുണ്ടായത്...”
ഇല്ല..
അച്ചടക്കമുണ്ടാകാന്‍,
ഞാനവനെ‌...
ഒരു ബോര്‍ഡിങ് സ്കൂളില്‍ ചേര്‍ത്തു........

2010, നവംബർ 5, വെള്ളിയാഴ്‌ച

ആകാശം..

ആകാശം..
അതിരുകള്‍ മാഞ്ഞുപോയ,
കുട്ടിയുടെ സ്ലേറ്റു പോലെ...
കല്ലുവരക്കുത്തുകള്‍
നെടുകെയും കുറുകെയും കോറിയ
വൃദ്ധന്റെ മനസ്സു പോലെ....