2016 ഏപ്രിൽ 24, ഞായറാഴ്‌ച

കിളി പറഞ്ഞത്

ജല ദിനാന്തരം കിളി പറഞ്ഞത്,

ഞാനും ഞങ്ങളും
ഞങ്ങളെല്ലാവരും
കളിച്ചു കൂമാടിയ
വയലേല നികത്തി
നീ കെട്ടിയ മണിമാളിക മുറ്റത്ത്
എനിക്കായി നീ തൂക്കിയ ,
വെൺ താലത്തിലെ ഇറ്റു വെള്ളം
ത്ഫൂ..... 


എന്റെ പട്ടി കുടിക്കും.

2015 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ലെഫ്റ്റ് ഈസ് റൈറ്റ്.

"അപ്പ ഇടതല്ലേ.... നരകത്തിലേ പോകൂ.."

         "ആരു പറഞ്ഞെടാ..."

"ലോകാവസാന നാളില്‍ നല്ലവരെ കര്‍ത്താവിന്റെ വലത്തും

     ചീത്തവരെ ഇടത്തുമാണല്ലോ നിര്‍ത്തുക

   ഇടതുനിന്നവര്‍ക്കൊക്കെ നരകവിധി കി‍ട്ടൂല്ലോ...."

"ഡാ... കര്‍ത്താവിന്റെ നേരെ നിക്കുമ്പോ ,

   കര്‍ത്താവിന്റെ വലത് മ്മടെ ഇടതല്ലേ...
    ച്ചാല്‍,..... ലെഫ്റ്റ് ഈസ് റൈറ്റ്... 

    സ്വര്‍ഗ്ഗം ഇണ്ടെങ്കി അത് മ്മക്കാ. "

2015 ജൂൺ 17, ബുധനാഴ്‌ച

പിഴയ്കാതിരിക്കട്ടെ....

ഉണ്ണീ....
നിറയേ
നിറമാര്‍ന്ന കിനാക്കള്‍
തരാമമ്മ....
ഓരോന്നെടുത്തു നിറയ്കനീ
നിറയട്ടെ
നിന്‍ പുസ്തകസഞ്ചി...
പുസ്തകമില്ലാസ‍ഞ്ചിയെന്നാരും
പഴിക്കാതിരിക്കട്ടെ
പുസ്തകമില്ലാക്കുട്ടിയായെന്നുണ്ണി
പിഴയ്ക്കാതിരിക്കട്ടെ..
പഴിക്കാതിരിക്കട്ടെ....
പിഴയ്കാതിരിക്കട്ടെ....