ദൈവമേ.....
........................
മഴ
നിറുത്താതെ പെയ്യണേ
തോടും
പുഴയും നിറയണേ
ചിറവരമ്പു
കാണാവണ്ണം
വെള്ളം
കേറി മൂടണേ..
മലവെള്ളം
കേറിക്കേറി-
ക്കടായിക്കുറ്റിക്കിപ്പുറം
മുറ്റം
പുഴയാകണേ..
ഉമ്മറപ്പടിക്കൊപ്പരം
ഏന്തിയേന്തി
മഴവെള്ളം
പനിക്കുളിരുള്ളൊരപ്പൂപ്പന്റെ
ഉള്ളിനാക്കം
കൊടുക്കണേ …
അമ്മകാണാപ്പേജു
കീറി-
യൊഴുക്കിവിട്ട
തോണികള്‍
തോണിക്കാരനുറുമ്പുമായെന്‍
കൂട്ടുകാരെക്കാണണേ..
കലിയിളകിപ്പേയിളകി
പെയ്തുപെയ്തു
തിമിര്‍ക്കുമ്പോള്‍
കൂട്ടത്തിലേഡുമാഷിന്റെ
ചൂരലൊഴുക്കിപ്പോക്കണേ....
…................................
നാളെയും
ഉസ്ക്കൂളിന് അവധിയാകണേ...